ആഭ്യന്തര വിപണിയിലെ ഏറ്റവും വൻകിട നിക്ഷേപകരാണ് മ്യൂച്ചൽ ഫണ്ടുകൾ. ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപം നടത്താൻ വിമുഖതയുള്ളവർക്കും ദീർഘകാലയളവിൽ ഓഹരി വിപണിയിലെ നേട്ടം കൊയ്യുന്നതിനൊപ്പം റിസ്ക് ലഘൂകരിക്കുന്നതിനുമുള്ള സുപ്രധാന മാർഗങ്ങളിലൊന്നാണ് മ്യൂച്ചൽ ഫണ്ടുകൾ. വലിയ അളവിൽ വാങ്ങാനും വിൽക്കാനും ശേഷിയുള്ളതു കൊണ്ട് മ്യൂച്ചൽ ഫണ്ടുകളുടെ ഇടപാടുകൾ അതാത് ഓഹരികളിൽ പ്രതിഫലിക്കുകയും ചെയ്യും. അതിനാൽ ഓഹരിയിലുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിന്റെ തോത് പരിശോധിക്കുന്നത് ആ ഓഹരിയെ വിലയിരുത്താനുള്ള ഒരു ഉപാധി കൂടിയാണ്. ഫെബ്രുവരി മാസത്തിൽ മ്യൂച്ചൽ ഫണ്ടുകൾ പുതിയതായി വാങ്ങിയ ഓഹരികളും ഒഴിവാക്കിയ ഓഹരികളുടേയും വിശദാംശമാണ് ചുവടെ ചേർക്കുന്നത്.
Join our Telegram Channel : FunDirector
സമീപകാലത്ത് നേരിട്ട തിരിച്ചടയിൽ നിന്നും കരകയറുന്നതിനും ഇടതടവില്ലാതെയുള്ള വിദേശ നിക്ഷേപകരുടെ വിൽപ്പനയ്ക്കിടയിലും വിപണിയെ താങ്ങി നിർത്തുന്നത് ഒരു പരിധി വരെ ആഭ്യന്തര മ്യൂച്ചൽ ഫണ്ടുകളുടെ അനസ്യൂതമായ നിക്ഷേപമാണ്.
ഫെബ്രുവരിയിൽ 28,180 കോടി രൂപയുടെ ഓഹരികളാണ് മ്യൂച്ചൽ ഫണ്ടുകൾ വാങ്ങിക്കൂട്ടിയത്. ജനുവരിയിൽ ഇത് 16,488 കോടി രൂപയായിരുന്നു എന്നും ഐഡിബിഐ കാപ്പിറ്റലിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഓഹരിയുമായി ബന്ധപ്പെട്ട സ്കീമുകളിലേക്ക് കഴിഞ്ഞ മാസം ഒഴുകിയെത്തിയത് 19,645 കോടി രൂപയാണ്. എസ്ഐപി മുഖേനയെത്തിയത് 11,438 കോടി രൂപയുമാണ്.
മ്യൂച്ചൽ ഫണ്ടുകൾ ഫെബ്രുവരിയിൽ ഏറ്റവുമധികം വാങ്ങിക്കൂട്ടിയത് വേദാന്ത് ഫാഷൻസിന്റെ ഓഹരികളാണ്. ഐപിഒ നപടികൾ പൂർത്തിയാക്കി കഴിഞ്ഞ മാസം ദ്വിതീയ വിപണിയിലേക്കെത്തിയ ഈ ഓഹരിയിൽ 1,500 കോടി രൂപയുടെ നിക്ഷേപമാണ് വിവിധ മ്യൂച്ചൽ ഫണ്ടുകൾ നടത്തിയത്. ഇതിനോടൊപ്പം യൂറേക്ക ഫോബ്സ്, എക്സ്പ്ലിയോ സൊല്യൂഷൻസ്, ടിസിപിഎൽ പാക്കേജിങ്, ലൈക്ക ലാബ്സ്, ശാന്തി ഗീയേഴ്സ്, അംബിക കോട്ടൺ എന്നീ ഓഹരികളും മ്യൂച്ചൽ ഫണ്ടുകൾ പുതിയതായി വാങ്ങി. അതേസമയം, ഫോർബ്സ് & കമ്പനി, ഇന്ത്യ നിപ്പോൺ ഇലക്ട്രിക്കൽസ്, പവർഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ, ഹിമാന്ദ്രി സ്പെഷ്യാൽറ്റി കെമിക്കൽ, ബ്രില്ലിയോ ടെക്നോളജീസ് എന്നീ ഓഹരികളെ വിറ്റൊഴിവാക്കുകയും ചെയ്തു.
Join our Telegram Channel : FunDirector
കഴിഞ്ഞ മാസം ലാർജ് കാപ് ഓഹരികളുടെ കൂട്ടത്തിൽ നിന്നും മ്യൂച്ചൽ ഫണ്ടുകൾ ഓഹരി വിഹിതം വർധിപ്പിച്ചതിലും കുറച്ചതിലും പ്രധാനപ്പെട്ടത് ചുവടെ ചേർക്കുന്നു.
വർധിപ്പിച്ചത്-
റിലയൻസ് ഇൻഡസ്ട്രീസ് (2,377 കോടി), ഐസിഐസിഐ ബാങ്ക് (2,006 കോടി), എസ്ബിഐ (1,235 കോടി), എച്ച്ഡിഎഫ്സി ബാങ്ക് (1,151 കോടി), ഭാരതി എയർടെൽ (1,026 കോടി), സിപ്ല (1,002 കോടി) എന്നീ ഓഹരികളിലാണ് മ്യൂച്ചൽ ഫണ്ടുകൾ പങ്കാളിത്തം വർധിപ്പിച്ചത്.
കുറച്ചത്
ടിസിഎസ് (923 കോടി), വേദാന്ത (608 കോടി), അപ്പോളൊ ഹോസ്പിറ്റൽസ് (494 കോടി), എസ്കോർട്ട്സ് (493 കോടി), ടാറ്റ പവർ (410 കോടി) എന്നീ ഓഹരികളിലെ വിഹിതം കുറയ്ക്കുകയും ചെയ്തു.
മിഡ് കാപ്
കഴിഞ്ഞ മാസം മിഡ് കാപ് ഓഹരികളുടെ കൂട്ടത്തിൽ നിന്നും മ്യൂച്ചൽ ഫണ്ടുകൾ ഓഹരി വിഹിതം കൂട്ടിയതിലും കുറച്ചവയിലേയും പ്രധാനപ്പെട്ടത് ചുവടെ ചേർക്കുന്നു. 10,000 40,000 കോടിയുടെ മാർക്കറ്റ് കാപ്പിറ്റലൈസേഷനുള്ള ഓഹരികളെയാണ് മിഡ് കാപ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വാങ്ങിയത്-
വേദാന്ത് ഫാഷൻസ്, സീ എന്റർടെയ്മെന്റ് എന്റർപ്രൈസസ്, ലുപിൻ ലിമിറ്റഡ്, അശോക് ലെയ്ലാൻഡ്, മാക്സ് ഫിനാൻഷ്യൽ സർവീസസ്, കമ്മിൻ ഇന്ത്യ എന്നീ ഓഹരികളിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം.
കുറച്ചത്-
എസ്കോർട്ട്സ്, പഞ്ചാബ് നാഷണൽ ബാങ്ക്, വോൾട്ടാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, കെപിഐറ്റി ടെക്നോളജീസ് എന്നീ ഓഹരികളിലെ പങ്കാളിത്തം കുറച്ചു.
സ്മോൾ കാപ്
കഴിഞ്ഞ മാസം സ്മാൾ കാപ് ഓഹരികളുടെ കൂട്ടത്തിൽ നിന്നും മ്യൂച്ചൽ ഫണ്ടുകൾ വാങ്ങിയതും വിഹിതം കുറച്ചവയിലും പ്രധാനപ്പെട്ടത് ചുവടെ ചേർക്കുന്നു.
വാങ്ങിയത്-
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, മെട്രോപൊളിസ് ഹെൽത്ത്കെയർ, ഐഡിഎഫ്സി, ബാർബിക്യൂ നേഷൻ ഹോസ്പിറ്റാലിറ്റി എന്നീ ഓഹരികളിലാണ് നിക്ഷേപം കൂടുതലെത്തിയത്.
കുറച്ചത്-
സിറ്റി യൂണിയൻ ബാങ്ക്, ഇന്ത്യാബുൾസ് ഹൗസിങ് ഫിനാൻസ്, സ്റ്റെർലൈറ്റ് ടെക്നോളജീസ്, വിഐപി ഇൻഡസ്ട്രീസ്, എൽജി എക്വിപ്മെന്റ്സ് എന്നീ ഓഹരികളിൽ നിന്നാണ് കൂടുതൽ പിന്മാറിയത്.
Join our Telegram Channel : FunDirector
Social Plugin