Ticker

6/recent/ticker-posts

ഈ തകർച്ചയിൽ പ്രൊമോട്ടർ വാങ്ങിക്കൂട്ടിയ സ്റ്റോക്കുകൾ ഏതെല്ലാമാണെന്ന് നോക്കാം....


ഒരു മാസക്കാലമായി കിഴക്കൻ യൂറോപ്പിലെ റഷ്യയും ഉക്രൈനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ആഗോള വിപണികളെ തന്നെ പിടിച്ചുലയ്ക്കുന്നത്. ഒരു യുദ്ധം ആഗോള സമ്പദ്ഘടനയ്ക്ക് ഏൽപ്പിക്കാവുന്ന ആഘാതവും പ്രതിസന്ധിയും സംബന്ധിച്ച ആശങ്കയിൽ നിന്നും ആഭ്യന്തര വിപണിയും മോചിതരല്ല. ഭൂരിഭാഗം ഓഹരികളിലും കനത്ത തിരിച്ചടി നേരിടുന്നു. എന്നാൽ സമീപകാലത്തെ ഓഹരി വിലയിയിലെ ഇടിവ് ചില പ്രമോട്ടർമാർ തങ്ങളുടെ കമ്പനിയിലെ പങ്കാളിത്തം വർധിപ്പിക്കാനുള്ള അവസരമായി വിനിയോഗിച്ചു. ഫെബ്രുവരി 1-ന് ശേഷം 90 ഓളം കമ്പനികളുടെ പ്രമോട്ടർമാരോ തലപ്പത്തുള്ള ഉദ്യോഗസ്ഥരോ വിപണിയിൽ നിന്നും നേരിട്ട് ഓഹരികൾ വാങ്ങിക്കൂട്ടിയതായാണ് രേഖകൾ സൂചിപ്പിക്കുന്നത്.

Join our Telegram Channel : FunDirector

അപ്രതീക്ഷിത കാരണങ്ങളാൽ ഓഹരി വിലയിൽ വമ്പൻ ഇടിവ് ഉണ്ടാകുമ്പോൾ പ്രമോട്ടർമാർ വാങ്ങാൻ തയ്യാറാകുന്നത് ഓഹരിക്കും പ്രമോട്ടർക്കും ഒരുപോലെ ഗുണകരമാണ്. ഒന്നാമതായി,  സംരംഭകർക്ക് കമ്പനിയിലുള്ള ശുഭാപ്തി വിശ്വാസത്തിന്റേയും അന്തർലീന മൂല്യത്തേയും കാണിക്കുന്നു. കൂടാതെ ഭാവിയിലും കമ്പനി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന ആത്മവിശ്വാസത്തേയും പ്രതിഫലിപ്പിക്കുന്ന നീക്കമാണത്. ഇതൊക്കെ കമ്പനിയുടെ ദീർഘകാല സാധ്യതകളെ ചൂണ്ടിക്കാണിക്കുന്നവയാണ്.

പ്രമോട്ടറുടെ ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കം റീട്ടെയിൽ നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കും. അങ്ങനെ ഡിമൻഡ് വർധിക്കാൻ ഇടയായാൽ സ്വാഭാവികമായി തന്നെ ഓഹരി വിലയും വർധിക്കും. ഇതോടെ കമ്പനിയുടെ വിപണി മൂല്യവും ഉയരും. ഇത്തരത്തിൽ രണ്ടു ഗുണമാണ് ഓഹരി വില താഴുമ്പോൾ മുഖ്യ സംരംഭകർ സ്വന്തം കമ്പനിയുടെ ഓഹരി വാങ്ങിക്കുന്നതിലൂടെ സംഭവിക്കുന്നത്. പ്രമോട്ടർമാർ കഴിഞ്ഞ ഒരു മാസത്തിനിടെ വിഹിതം വർധിപ്പിച്ച പ്രധാന ഓഹരികൾ ഇവയൊക്കെയാണ്.

എച്ച്സിഎൽ ടെക്നോളജീസ്- 1,127.75 കോടി രൂപയ്ക്ക് 97.82 ലക്ഷം ഓഹരികളാണ് പ്രമോട്ടർ വാങ്ങിക്കൂട്ടിയത്. ഫെബ്രുവരിയിൽ 5 ശതമാനത്തോളമാണ് ഓഹരി വില ഇറങ്ങിയത്.

ചമ്പൽ ഫെർട്ടിലൈസർ- ഒരു മാസത്തിനിടെ 10 ശതമാനത്തിലേറെ വിലയിടിഞ്ഞപ്പോൾ 8 ലക്ഷം ഓഹരികളാണ് വാങ്ങിയത്. ഇതിനായി 30.71 കോടി രൂപ ചെലവിട്ടു.

മെട്രോപൊളിസ് ഹെൽത്ത്കെയർ 20 ശതമാനത്തിലേറെ വിലിയിടഞ്ഞപ്പോൾ 1.5 ലക്ഷം ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഇതിനായി 29.81 കോടി രൂപ ചെലവിട്ടു.

കെആർബിഎൽ- 20 ശതമാനത്തോളം വിലയിടിഞ്ഞപ്പോൾ 15.54 കോടി രൂപ മുടക്കി കമ്പനിയുടെ 8.02 ലക്ഷം ഓഹരികളാണ് പ്രമോട്ടർ വാങ്ങിയത്.

ബജാജ് ഓട്ടോ- 10 ശതമാനത്തോളം ഓഹരി വില ഇറങ്ങിയപ്പോൾ 39,989 ഓഹരികളാണ് വാങ്ങിയത്. ഇതിനായി 14.01 കോടി രൂപ ചെലവിട്ടു.

വെസ്റ്റലൈഫ് ഡവലപ്മെന്റ് 10 ശതമാനത്തോളം ഓഹരി വില ഇടിഞ്ഞപ്പോൾ 2.45 ലക്ഷം ഓഹരികളാണ് വാങ്ങിയത്. ഇതിനായി 11.68 കോടി രൂപ ചെലവിട്ടു.

ഹാട്ട്സൺ അഗ്രോ പ്രോഡക്ട്സ്- 5 ശതമാനത്തിലേറെ വിലയിടിവ് നേരിടുന്നു. ഇതിനിടെ 11.15 കോടി രൂപ ചെലവിട്ട് 97,444 ഓഹരികൾ വാങ്ങിച്ചു.

മഹാരാഷ്ട്ര സീംലെസ്- 5 ശതമാനത്തോളം വില താഴ്ന്നപ്പോൾ 11.13 കോടി രൂപ മുടക്കി 2.19 ലക്ഷം ഓഹരികളാണ് വാങ്ങിയത്.

ക്വെസ് കോർപ്- 10 ശതമാനത്തിലേറെ വില താഴ്ന്നപ്പോൾ 11.05 കോടി രൂപ ചെലവിട്ട് 1.82 ലക്ഷം ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.

Join our Telegram Channel : FunDirector