Ticker

6/recent/ticker-posts

Nifty Week Ahead; അടുത്ത ആഴ്ച മാർക്കറ്റിനെ സ്വാധീനിക്കാവുന്ന ഘടകങ്ങൾ


വെള്ളിയാഴ്ചത്തെ മുന്നേറ്റത്തോടെ നിഫ്റ്റി സൂചികയുടെ ദിവസ ചാർട്ടിൽ 'ബുള്ളിഷ് ഹാമർ' കാൻഡിൽ പാറ്റേൺ രൂപപ്പെട്ടു. ഈ കാൻഡിലിൽ വലിയ 'ലോവർ വിക്ക്' കൂടി കാണാം. ഇത് താഴ്ന്ന നിലവാരത്തിലെ നിക്ഷേപ താത്പര്യത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത് 20 ഡിഎംഎ നിലവാരത്തിന് മുകളിലാണ് എന്നതും അനുകൂല ഘടകമാണ്.

പിവറ്റ് ചാർട്ടുകൾ അനുസരിച്ച്, നിഫ്റ്റിയുടെ പ്രധാന സപ്പോർട്ട് ലെവൽ 16,259 ലും തുടർന്ന് 16,166 ലും സ്ഥാപിച്ചിരിക്കുന്നു. സൂചിക മുകളിലേക്ക് നീങ്ങുകയാണെങ്കിൽ, ശ്രദ്ധിക്കേണ്ട പ്രധാന പ്രതിരോധ നിലകൾ 16,408, 16,464 എന്നിവയാണ്.

മാർച്ച് പാദഫലം- 
ഈയാഴ്ച 300-ലേറെ കമ്പനികൾ മാർച്ച് സാമ്പത്തിക പാദത്തിലെ പ്രവർത്തനഫലം പ്രസിദ്ധീകരിക്കും. എൽഐസി, സൺ ഫാർമ, ജൂബിലന്റ് ഫൂഡ്സ്, ഡെൽഹിവെറി, ഡിക്സൺ ടെക്നോളജീസ്, ദിലീപ് ബിൽഡ്കോൺ, ഡിഷ് ടിവി, ഇക്വിറ്റാസ് ഹോൽഡിംഗ്സ്, റിലയൻസ് കമ്മ്യൂണിക്കേഷൻസ്, വികാസ് എക്കോടെക്, ടിടികെ പ്രസ്റ്റീജ് എന്നീ പ്രധാന കമ്പനികളും പാദഫലം പ്രഖ്യാപിക്കുന്നുണ്ട്. ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കം പ്രതീക്ഷിക്കാം.

വാഹന വിൽപന- 
മേയ് മാസത്തിലെ വാഹന വിൽപനയുടെ കണക്കുകൾ ജൂൺ 1-മുതൽ പുറത്തുവിടും. ഇത് വാഹന വിഭാഗവുമായി ബന്ധപ്പെട്ട ഓഹരികളിൽ നീക്കങ്ങളുണ്ടാക്കും.

ജിഡിപി നിരക്ക് ;
മാർച്ച് പാദത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ച നിരക്ക് ഈ ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ഡിമാന്റ് കാര്യമായി ഉയരാത്തതിനാലും
വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിലും തുടർച്ചയായ മൂന്നാമത്തെ സാമ്പത്തിക പാദത്തിലും വളർച്ച നിരക്ക് മന്ദഗതിയിലാവും എന്നാണ് രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്സ് പ്രവചിച്ചത്. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ കോവിഡ് മൂന്നാം തരംഗത്തിന്റേയും ഉക്രൈൻ യുദ്ധത്തിന്റെ തിരിച്ചടികളും എത്രത്തോളം ഉണ്ടെന്നും ജിഡിപി നിരക്കുകളിലൂടെ വെളിവാകും.

യുഎസ് തൊഴിൽ വിവരക്കണക്ക്;
വെള്ളിയാഴ്ചയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. തൊഴിൽ കണക്കുകൾ പ്രതീക്ഷിച്ചതിലും താഴെയാണെങ്കിൽ വിപണിയിൽ വിൽപന സമ്മർദം നേരിടാനുള്ള സാധ്യതകളുണ്ട്. അമേരിക്കയിൽ സാമ്പത്തിക മാന്ദ്യത്തിലേക്കാണെന്ന നിഗമനങ്ങളും ബലപ്പെടും.

Join our Telegram Channel : FunDirector

ഡോളർ ഇൻഡക്സ്- രണ്ടാഴ്ച മുമ്പ് 20 വർഷത്തെ ഉയർന്ന നിലവാരത്തിലേക്ക് ഉയർന്ന ഡോളർ സൂചിക 101 നിലവാരത്തിലേക്ക് തിരുത്തൽ നേരിട്ടു. ഇവിടുന്ന് എങ്ങോട്ട് നീങ്ങിയാലും അതനുസരിച്ചുള്ള പ്രതിഫലനം ആഗോള വിപണികളിൽ പ്രകടമാകാം. ഡോളർ സൂചിക താഴേക്കിറങ്ങുന്നത് വിദേശ നിക്ഷേപകരെ വിൽപനയിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകമാണ്. മറിച്ചായാൽ വിൽപനയുടെ തോത് വർധിപ്പിക്കുകയും ചെയ്യും.

പണപ്പെരുപ്പ ഭീഷണിയെ തുടർന്ന് പലിശ നിരക്ക് വർധിപ്പിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ ചുവടു പിടിച്ച് യൂറോപ്യൻ കേന്ദ്ര ബാങ്കും പലിശ നിരക്ക് ഉയർത്തുമെന്നാണ് അനുമാനം. ഇത് വിപണിയെ പ്രതികൂലമായി ബാധിക്കാവുന്ന ഘടകമാണ്.

ചൈനയുടെ ഉത്പദാന വളർച്ച നിരക്ക്;
ഈയാഴ്ച ആഗോള വിപണികൾ സശ്രദ്ധം വീക്ഷിക്കുന്ന ഘടകമാണിത്. പലിശ നിരക്കുകൾ താഴ്ത്തി സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്ന ഘട്ടത്തിലായതിനാൽ വളർച്ചാ നിരക്കിലെ ഇടിവ് വികസ്വര രാജ്യങ്ങളിൽ നിന്നും നിക്ഷേപം പിൻവലിക്കുന്നതിന് വിദേശ നിക്ഷേപരെ പ്രേരിപ്പിച്ചേക്കും.

അടുത്തയാഴ്ച ദലാൽ സ്ട്രീറ്റിൽ മൂന്ന് കമ്പനികൾ ലിസ്റ്റ് ചെയ്യും - ഈതർ, ഇ-മുദ്ര, എഥോസ്.

മെയ് മാസത്തിൽ ഇതുവരെ, വിദേശ നിക്ഷേപകർ 44,346 കോടി രൂപയുടെ ആഭ്യന്തര ഓഹരികൾ വിറ്റഴിച്ചു, കഴിഞ്ഞ എട്ട് മാസത്തിനിടെ മൊത്തത്തിൽ 2.5 ലക്ഷം കോടി രൂപയായി.

Join our Telegram Channel : FunDirector