ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗി 800 മില്യൺ ഡോളറിന്റെ
ഐ പി ഒ പുറത്തിറക്കാൻ ഒരുങ്ങുന്നു. അടുത്ത വർഷം ആദ്യത്തോടുകൂടി മാർക്കറ്റിൽ എത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സൊമാറ്റോയുമായുള്ള കടുത്ത മത്സരത്തിനിടയിൽ വിപണി വിഹിതം വിപുലീകരിക്കാൻ ഫണ്ട് സ്വരൂപിക്കാമെന്ന പ്രതീക്ഷയിലാണ് ഐപിഒ തയ്യാറെടുപ്പ്. ഫുഡ് ഡെലിവറി സ്ഥാപനം എന്നതിലുപരി ഒരു ലോജിസ്റ്റിക് കമ്പനിയായി മാറാനാണ് കമ്പനി പദ്ധതിയിടുന്നത്.
സ്വിഗ്ഗി ബോർഡിലേക്ക് സ്വതന്ത്ര ഡയറക്ടർമാരെ ചേർക്കാൻ തുടങ്ങിയിട്ടുണ്ട്, അതേസമയം സ്വിഗ്ഗി അതിന്റെ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിൽ മൂല്യം ഇരട്ടിയാക്കി 10.7 ബില്യൺ ഡോളറാക്കിയെന്ന് കഴിഞ്ഞ മാസം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
Swiggy യുടെ ഗ്രോസറി ഡെലിവറി സേവനമായ Instamartന്, ഇപ്പോൾ 10 മിനിറ്റ് ഡെലിവറി വാഗ്ദാനം ചെയ്യുന്ന Blinkit, Zepto എന്നിവ കടുത്ത ഭീഷണി ഉയർത്തുന്നു
Join our Telegram Channel for Live Updates and Calls: FunDirector
Social Plugin