ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഞായറാഴ്ച വൈകുന്നേരം ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒയ്ക്കുള്ള കരട് പേപ്പറുകൾ സമർപ്പിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എൽഐസി ഐപിഒയിൽ നിക്ഷേപിക്കുന്നതിന്, പോളിസി ഹോൾഡർമാർ അവരുടെ പാൻ വിശദാംശങ്ങൾ എൽഐസി പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം, അതോടൊപ്പം ഒരു
ഡീമാറ്റ് അക്കൗണ്ടും ഉണ്ടായിരിക്കണം.
എൽഐസി ഇഷ്യു ചെയ്യുന്നതിന്റെ 10% ഓഹരികൾ അതിന്റെ പോളിസി ഹോൾഡർമാർക്കായി നീക്കിവച്ചിട്ടുണ്ട്, കൂടാതെ ഐപിഒയിൽ അത്തരം നിക്ഷേപകർക്ക് കുറച്ച് കിഴിവ് നൽകാനും പദ്ധതിയിടുന്നു. ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാർക്ക് ഇഷ്യൂ സൈസ് റിസർവേഷന്റെ 5% ആണ് നീക്കിവെച്ചിട്ടുള്ളത്.
ഫെബ്രുവരി 13-നോ അതിനു മുമ്പോ നിങ്ങളുടെ പേരിൽ ഒരു എൽഐസി പോളിസി ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ഫെബ്രുവരി 28-ന് മുമ്പ് നിങ്ങളുടെ എൽഐസി പോളിസിയുമായി നിങ്ങളുടെ പാൻ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
LIC പോളിസിയുമായി എന്റെ പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കും?
LIC പാൻ വെബ്സൈറ്റ് സന്ദർശിക്കുക.
നിങ്ങളുടെ പോളിസി നമ്പർ, ജനനത്തീയതി (dd/mm/yyyy), പാൻ, ക്യാപ്‌ച എന്നിവ നൽകി 'Submit' ക്ലിക്ക് ചെയ്യുക.
ഇതിൽ നിങ്ങളുടെ എൽഐസി പോളിസിയുടെയും പാൻ ലിങ്കിന്റെയും നില നിങ്ങൾ കാണും.
ലിങ്ക് ചെയ്തിട്ടില്ല എന്നാണെങ്കിൽ..
ലിങ്ക് പാൻ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ജനനത്തീയതി, ജൻഡർ, ഇമെയിൽ ഐഡി, പാൻ, പാൻ പ്രകാരം മുഴുവൻ പേര്, മൊബൈൽ നമ്പർ, എൽഐസി പോളിസി നമ്പർ എന്നിവ നൽകുക.
ഡിക്ലറേഷൻ ചെക്ക്ബോക്സിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന്, ഒരു OTP അഭ്യർത്ഥിക്കുക.
പോർട്ടലിൽ OTP നൽകുക. Submit ക്ലിക്ക് ചെയ്യുക.
ലിങ്ക് ചെയ്തു കഴിഞ്ഞാൽ എൽഐസി ഐപിഒയ്ക്ക് 'പോളിസി ഹോൾഡർ' വിഭാഗത്തിന് കീഴിൽ പങ്കെടുക്കാൻ കഴിയും.
Social Plugin