ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകർക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാർഗം കൂടിയാണ് കമ്പനികളിൽ നിന്നും അതാത് സമയങ്ങളിൽ ലഭിക്കുന്ന ഡിവിഡന്റുകൾ. ഇത്തരത്തിൽ നേടുന്ന ലാഭവിഹിതം അതേ ഓഹരിയിൽ തന്നെ വീണ്ടും നിക്ഷേപിച്ച് മികച്ച നേട്ടം സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. ഇതിനിടെ ഡിസംബർ പാദഫലങ്ങൾ പ്രഖ്യാപിക്കുന്നതിനിടെ നിരവധി കമ്പനികളാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതിൽ അടുത്തയാഴ്ച ലാഭവിഹിതം വിതരണം ചെയ്യുന്ന ഓഹരികളെയാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സെയിൽ- പ്രതിയോഹരി 2.5 രൂപ വീതം ഓഹരിയുടമകൾക്ക് ഇടക്കാല ലാഭവിഹിതം കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാർച്ച് 29-നും എക്സ്-ഡിവിഡന്റ് ഡേറ്റ് 28-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
ബി ഇ എം എൽ- ഓഹരിയൊന്നിന് 5.0 രൂപ വീതം നിക്ഷേപകർക്ക് ഇടക്കാല ലാഭവിഹിതം നൽകുമെന്നാണ് കമ്പനി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് ഈമാസം 30-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 29-നുമാണ് നിശ്ചയിച്ചിരിക്കുന്നത്.
സുന്ദരം ക്ലേടൺ ; ഓഹരിയൊന്നിന് 44.0 രൂപ വീതം നിക്ഷേപകർക്ക് ഇടക്കാല ലാഭവിഹിതം നൽകുമെന്നാണ് കമ്പനി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് ഈമാസം 30-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 29-നുമാണ് നിശ്ചയിച്ചിരിക്കുന്നത്.
ധാംപൂർ ഷുഗർ;പ്രതിയോഹരി 6.00 രൂപ വീതം ഓഹരിയുടമകൾക്ക് ഇടക്കാല ലാഭവിഹിതമായി കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാർച്ച് 31-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 30-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
എസ്ബിഐ ലൈഫ്; പ്രതിയോഹരി 2.0 രൂപ വീതം ഓഹരിയുടമകൾക്ക് ഇടക്കാല ലാഭവിഹിതം കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാർച്ച് 30-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 29 നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
എസ്ബിഐ കാർഡ്; പ്രതിയോഹരി 2.50 രൂപ വീതം ഓഹരിയുടമകൾക്ക് ഇടക്കാല ലാഭവിഹിതം കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാർച്ച് 31-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 30 നുമായിരിക്കും.
ക്രിസിൽ- കഴിഞ്ഞ സാമ്പത്തിക വർഷത്തെ അന്തിമ ലാഭവിഹിതമായി 15 രൂപയും സ്പെഷ്യൽ ഡിവിഡന്റ് ഇനത്തിൽ 7 രൂപയും നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് ഏപ്രിൽ ഒന്നിനും എക്സ്- ഡിവിഡന്റ് ഡേറ്റ് മാർച്ച് 30-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ ആകെ 22 രൂപ ലാഭവിഹിതമായി ലഭിക്കും.
അംബുജ സിമന്റ്സ്- ഓഹരിയൊന്നിന് 6.30 രൂപ വീതം നിക്ഷേപകർക്ക് അന്തിമ ലാഭവിഹിതമായി നൽകുമെന്നാണ് കമ്പനി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് ഏപ്രിൽ 1-നും എക്സ് ഡിവിഡന്റ് ഡേറ്റ് മാർച്ച് 30-നുമായിരിക്കും.
Join our Telegram Channel : FunDirector
Social Plugin