Monthly Time Frame;
പ്രതിമാസ ചാർട്ടിൽ കാണുന്നതുപോലെ സ്റ്റോക്ക് അതിന്റെ പ്രധാന സപ്പോർട്ടിൽ നിന്നും ഉയർന്ന് റെസിസ്റ്റൻസിന് മുകളിലായി ആണ് ട്രേഡ് ചെയ്യുന്നത്.
Daily Time Frame;
ചാർട്ടിൽ കാണുന്നതുപോലെ ഡെയിലി ചാർട്ടിൽ ഒരു പ്രധാന ബ്രേക്ഔട് ലെവലിൽ ആണ് സ്റ്റോക്ക് ഉള്ളത്. ബ്രേക്ഔട് നൽകുകയാണെങ്കിൽ ഒരു നല്ല മൂവ് സ്റ്റോക്കിൽ പ്രതീക്ഷിക്കുന്നു.
Fundamentals;
രാജ്യത്തെ പ്രധാന ഇരുമ്പയിര് ഉൽപാദകരാണ് ഹൈദരാബാദ് ആസ്ഥാനമായ എൻഎംഡിസി. സ്റ്റീൽ മന്ത്രാലയത്തിന് കീഴിൽ 1958-ലാണ് തുടക്കം. ഇരുമ്പയിര് കൂടാതെ ചെമ്പ്, ലൈംസ്റ്റോൺ, ഡോളമൈറ്റ്, ജിപ്സം, ബെന്റൊണൈറ്റ്, ഡയമണ്ട്, ടിൻ, മാഗ്നെസൈറ്റ്, ടങ്സ്റ്റൺ, ഗ്രാഫൈറ്റ്, ബീച്ച് സാൻഡ് എന്നിവയുടെ പര്യവേഷണത്തിലും കമ്പനി മുൻനിരയിലാണ്. ആഭ്യന്തര വിപണിക്ക് പുറമെ വിദേശത്തേക്കും അസംസ്കൃത വസ്തുക്കൾ കയറ്റുമതി ചെയ്യുന്നു. എൻഎംഡിസി പവർ ലിമിറ്റഡ് എന്ന ഉപ കമ്പനിയും 2011 മുതൽ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 44,808 കോടി രൂപയാണ് വിപണി മൂലധനം.
ആവശ്യകത വർധിച്ചതിനാൽ അടുത്തിടെ ഇരുമ്പയിരിന് ടണ്ണിന് 400 രൂപ നിരക്കിൽ വില വർധിപ്പിച്ചിരുന്നു. കൂടാതെ വിപണിയിലെ ദൗർലഭ്യം കണക്കാക്കി ഉത്പാദനവും ഉയർത്തിയിരുന്നു. ഇത് രണ്ടും സമീപകാലയളവിലേക്ക് എൻഎംഡിസിയുടെ വരുമാനം ഉറപ്പാക്കുന്ന ഘടകമാണ്.അതുപോലെ നിർമാണത്തിലിരുന്ന സ്റ്റീൽ പ്ലാന്റ് പൂർത്തീകരിക്കുന്നതും 2023 സാമ്പത്തിക വർഷം ആദ്യ പകുതിയിൽ തന്നെ ഉത്പാദനത്തിലേക്ക് കടക്കാമെന്നതും ഭാവി വരുമാന സാധ്യതകളും മികച്ചതാക്കുന്നു. അതുപോലെ നഗർനാർ അയണിനേയും സ്റ്റീൽ കമ്പനിയേയും വിഭജിച്ചതും ഓഹരിക്ക് മുതൽക്കൂട്ടാകുമെന്നും കരുതുന്നു.
Join our Telegram Channel : FunDirector
ഖനന വ്യവസായ രംഗത്തെ ലാർജ് കാപ് കമ്പനിയായ എൻഎംഡിസിക്ക് കടബാധ്യത ഇല്ലെന്ന് തന്നെ പറയാം. 1995 മുതൽ മുടങ്ങാതെ ലാഭവിഹിതം നൽകുന്ന ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 5.07 ശതമാനമാണെന്നതും ശ്രദ്ധേയം. നടപ്പ് സാമ്പത്തിക വർഷം 14.74 രൂപ പ്രതിയോഹരി ലാഭവിഹിതമായി ഇതിനോടകം നൽകിയിട്ടുണ്ട്. പ്രതിയോഹരി ബുക്ക് വാല്യൂ 102.02 ആണ്. മൈനിങ് & മെറ്റൽ വിഭാഗത്തിലെ ശരാശരി പിഇ റേഷ്യോ 12.75 ആയിരിക്കുമ്പോൾ എൻഎംഡിസിയുടെ പ്രൈസ് ടു ഏണിങ് റേഷ്യോ 4.31-ലാണെന്നതും ഓഹരിയുടെ മൂല്യം വർധിപ്പിക്കുന്ന ഘടകമാണ്.
കഴിഞ്ഞ 3 വർഷമായി കമ്പനിയുടെ അറ്റാദായത്തിൽ 18 ശതമാനവും 5 വർഷ കാലയളവിൽ 15.7 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ വരുമാനം 35 ശതമാനത്തോളം വർധിച്ച് 5,874 കോടി രൂപയായി. മൂന്നാം പാദത്തിലെ അറ്റാദായം 2,050 കോടിയാണ്. മുൻ വർഷേത്തേക്കാൾ 3 ശതമാനം ഇടിവാണിത്. അതേസമയം, പ്രതിയോഹരി വരുമാനം 6.89-ൽ നിന്നും 6.99-ലേക്ക് ഉയർന്നു. എൻഎംഡിസിയുടെ 60.79 % ഓഹികളും സർക്കാരിന്റെ പക്കലാണുള്ളത്. വിദേശ നിക്ഷേപകർക്ക് 5.32 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങൾക്ക് 21.85 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
Join our Telegram Channel : FunDirector
Social Plugin