മാർച്ച് 10 ന് ബെഞ്ച്മാർക്ക് സൂചികകൾ 1.5 ശതമാനം നേട്ടമുണ്ടാക്കി, കമോഡിറ്റി വിലയിലെ ഇടിവ്, ആഗോള പോസിറ്റീവ് സൂചനകൾ, അഞ്ച് സംസ്ഥാനങ്ങളിലെ നാലിൽ നാലിലും ഭാരതീയ ജനതാ പാർട്ടിയുടെ വിജയം എന്നിവ കാരണം തുടർച്ചയായ മൂന്നാം സെഷനിലും മാർക്കറ്റ് മുന്നേറ്റം തുടർന്നു.
ബിഎസ്ഇ സെൻസെക്‌സ് 817 പോയിന്റ് ഉയർന്ന് 55,464ലും നിഫ്റ്റി 249 പോയിന്റ് ഉയർന്ന് 16,595ലും എത്തി. എന്നിരുന്നാലും നല്ല രീതിയിലുള്ള സെൽ ഓഫ് മാർക്കറ്റിൽ പ്രകടമായിരുന്നു.
പിവറ്റ് ചാർട്ടുകൾ അനുസരിച്ച്, നിഫ്റ്റിയുടെ പ്രധാന സപ്പോർട്ട് ലെവൽ 16,443 ലും തുടർന്ന് 16,291 ലും സ്ഥാപിച്ചിരിക്കുന്നു. സൂചിക മുകളിലേക്ക് നീങ്ങുകയാണെങ്കിൽ, ശ്രദ്ധിക്കേണ്ട പ്രധാന പ്രതിരോധ നിലകൾ 16,752, 16,909 എന്നിവയാണ്.
വരും ദിവസങ്ങളിൽ പരിഗണിക്കാവുന്ന കുറച്ചു സ്റ്റോക്കുകൾ പരിശോധിക്കാം.
1. ഹീറോ മോട്ടോകോപ്
ചാർട്ടിൽ കാണുന്നതുപോലെ സ്റ്റോക്ക് നല്ലൊരു സപ്പോർട്ട് സോണിൽ ആണ് നിൽക്കുന്നത്. ഈ ആഴ്ചയിലെ ക്ലോസിംഗ് സപ്പോർട്ട് ലെവലിൽ നിന്ന് മുകളിൽ ലഭിച്ചാൽ ഒരു സ്വിങ് ട്രേഡിന് സ്റ്റോക്ക് പരിഗണിക്കാവുന്നതാണ്.
ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നപ്പോൾ ഓട്ടോ സെക്ടർ മൊത്തമായും താഴേക്ക് പതിച്ചിരുന്നു.
2. ഓറോ ഫർമാ
സ്റ്റോക്ക് നിലവിൽ അതിന്റെ 52 വീക് ഹൈയിൽ നിന്നും ഏകദേശം 40% താഴെയാണ് ട്രേഡ് ചെയ്യപ്പെടുന്നത്. ചാർട് പ്രകാരം സ്റ്റോക്ക് സപ്പോർട്ടിൽ നിന്നും ഉയരുന്നതായി കാണാം.
റിവേഴ്സൽ കാണിച്ചത് നിലനിർത്താൻ കഴിഞ്ഞാൽ സ്റ്റോക്കിൽ ഒരു ബയിങ് കാണാൻ സാധ്യതയുണ്ട്.
Join our Telegram Channel : FunDirector
3. റോയൽ ഓർക്കിഡ് ഹോട്ടൽ
കഴിഞ്ഞ തവണയും നമ്മൾ ഈ ലെവെലുകൾ ചർച്ച ചെയ്തതാണ്. സ്റ്റോക്ക് നിലവിൽ അതിന്റെ കൻസോളിഡേഷൻ പട്ടേർനിൽ നിന്നും പുറത്തുവന്നിട്ടുണ്ട്. വോളിയം വർധിക്കുന്നതായി കാണാം.
വരും ദിവസങ്ങളിൽ ഈ ലെവലിനു മുകളിൽ നിലനിൽക്കാൻ സാധിച്ചാൽ സ്റ്റോക്കിൽ ഒരു നല്ല മൂവ് പ്രതീക്ഷിക്കാം.
Join our Telegram Channel : FunDirector
ഞാൻ ഒരു SEBI രജിസ്റ്റർ അനലിസ്റ്റ് അല്ല, അതുകൊണ്ട് തന്നെ ഇവിടെ പറഞ്ഞ വിവരങ്ങൾ എല്ലാം തന്നെ പഠനത്തിനായി ഉപയോഗിക്കുക. ട്രേഡുകൾ എടുക്കുന്നതിനു മുൻപ് നിങ്ങളുടെ ഫിനാൻസ് മാനേജരുമായി കൺസൽട്ട് ചെയ്യുക.
Social Plugin