ഈയിടെ ലിസ്റ്റ് ചെയ്‌ത അദാനി ഗ്രൂപ്പിലെ പ്രമുഖ FMCG കമ്പനിയാണ് അദാനി വിൽമെർ.
ഇന്ത്യയിലെ FMCG കമ്പനികളിൽ ആദ്യ പത്തിൽ തന്നെ ഇടമുള്ള അദാനി വിൽമെർ ആണ് ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ വിൽപനയിൽ ഒന്നാമത് നിൽക്കുന്നത്.
AWL(അദാനി വിൽമെർ) ഉൽപന്നം ആയ fortune ഇറങ്ങിയത് മുതൽ ഇന്ന് വരെ 20ഓളം മാസങ്ങളായി ഒന്നാമത് തന്നെയാണ്.
ഇന്ത്യയിലെ ഭക്ഷ്യ എണ്ണ refining ന്റെ 25% സംസ്കരണ ശേഷി അദാനി വിൽമെറിന്റെ കയ്യിലാണ്.
50,000 കോടിയ്ക്കടുത്തു മാർക്കറ്റ് ക്യാപ് ആണ് കമ്പനിക്ക് ഉള്ളത്.
ഇന്ത്യയിലെ ആദ്യത്തെ തുറമുഖ അധിഷ്ഠിത റിഫൈനറി അദാനി വിൽമെറിന്റേതാണ്.
ഭക്ഷ്യ എണ്ണ,അരി,ബീൻസ് & പയർവർഗ്ഗങ്ങൾ,പാക്ക് ചെയ്ത ഭക്ഷണം എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ.
20 ദശലക്ഷത്തിലധികം കുടുംബങ്ങളുള്ള ഉപഭോക്താക്കൾ രാജ്യത്തുടനീളം AWL ഉള്ളതായി അവകാശപ്പെടുന്നു.
Forture, Fryola, Jubilee, King's, Bullet എന്നിവയാണ് കമ്പനിയുടെ പ്രധാന ബ്രാൻഡുകൾ.
5500 ൽ അധികം വിതരണ ശൃംഖലകൾ ഉള്ള കമ്പനിയുടെ കീഴിൽ 22 manufacturing യൂണിറ്റുകൾ ആണുള്ളത്.
Social Plugin