ഉക്രൈൻ അധിനിവേശം റഷ്യ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഭക്ഷ്യ എണ്ണകളുടെ ജനപ്രിയ ഫോർച്യൂൺ ബ്രാൻഡിന്റെ നിർമ്മാതാക്കളായ അദാനി വിൽമറിന്റെ ഓഹരികൾ കുതിച്ചുയർന്നു.
ഇന്ത്യയിലേക്കുള്ള സൻഫ്ലവർ ഓയിലിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ഉക്രെയ്ൻ, ഇന്ത്യയുടെ ഇറക്കുമതിയുടെ 70% ഉം ഉക്രൈനിൽ നിന്നാണ്.
ഇന്ത്യയുടെ സൻഫ്ലവർ ഓയിലിന്റെ ഇറക്കുമതിയുടെ 20% റഷ്യയുടെ കയ്യിലുമാണ്.
ചരക്കു നീക്കം നിലച്ചാൽ സ്വാഭാവികമായും സൻഫ്ലവർ ഓയിലിന്റെ വില കുത്തനെ കൂടാൻ കാരണമാകും. ഇത് അദാനി വിൽമേറിനെ സഹായിച്ചേക്കാം.
കൂടാതെ വിൽമർ ഇന്റർനാഷണലിന് റഷ്യയിലും ഉക്രെയ്‌നിലുമായി 22 നിർമ്മാണ പ്ലാന്റുകളുണ്ട്.
Join our Telegram Channel for Live Updates and Calls: FunDirector
വിൽമെർ ഇന്റർനാഷണൽ പാക്കറ്റ് മര്ജറിൻറെയും മയോണൈസിന്റെയും റഷ്യയിലെ ഏറ്റവും വലിയ നിർമ്മാതാവാണ്.
കൂടാതെ ഉക്രെയ്നിലെ ഏറ്റവും വലിയ ഭക്ഷ്യ-എണ്ണ ശുദ്ധീകരണശാലയും സ്‌പെഷ്യൽ ഫാറ്റ് നിർമ്മാതാക്കളുമാണ് വിൽമെർ.
റഷ്യയിലും ഉക്രെയ്നിലും എന്തെങ്കിലും തടസ്സമുണ്ടായാൽ - അദാനി വിൽമർ ഇന്ത്യയിൽ നിന്ന് കൂടുതൽ കയറ്റുമതി ചെയ്യാൻ അദാനി വിൽമറിന് അവസരം നൽകിയേക്കാം.
Social Plugin